സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് സംസ്ഥാനത്തെ പ്രമുഖ സഹകാരികള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാ.മത്തായി നൂറനാല്‍ സഹകാരി പുരസ്‌ക്കാര സമര്‍പ്പണവും ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനവും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഫാദര്‍ മത്തായി നൂറനാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനങ്ങള്‍ കേവലം ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതിലുപരി നാട്ടിലെ ജനങ്ങളുടെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. എന്നാല്‍ അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ചടങ്ങില്‍ പാല കീഴ്തടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്.സി.കാപ്പന് ഫാദര്‍ മത്തായി നൂറനാല്‍ സഹകാരി പുരസ്‌ക്കാരം മന്ത്രി സമ്മാനിച്ചു. ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഏഴ് പതിറ്റാണ്ട് കാലത്തെ സേവന ചരിത്രമുള്‍ക്കൊളളിച്ചു കൊണ്ടുളള സുവനീര്‍ കെ.പി ശ്രീശന്‍ പ്രകാശനം ചെയ്തു. ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു, നഗരസഭാംഗം സി.കെ സഹദേവന്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പി.റഹീം, ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി ഗോപിനാഥ്, ഫാദര്‍ അനീഷ് ജോര്‍ജ് മാമ്പള്ളില്‍, കെ.ജി ഗോപാലപിളള, സി.വി ജെസ്സി തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post