മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയിലാണ് KL 15 A 423 മൈസൂര്‍ കോഴിക്കോട് കേരള ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ നിന്നും 775 എണ്ണം (418 ഗ്രാം ) ട്രമഡോള്‍ അടങ്ങിയ ലഹരി ഗുളികകള്‍ പിടികൂടിയത്. ഗുളികകള്‍ കടത്തുകയായിരുന്ന കോഴിക്കോട് പുതിയറ സ്വദേശികളായ ഹംസകോയയുടെ മഷൂദ് (26), അലക്‌സാണ്ടറിന്റെ മകന്‍ നൈജല്‍ റിറ്റ്‌സ് (26) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മജു.ടി.എം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്സ്.ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഷാജി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിന്‍സ്.ടി.ജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.