വെള്ളമുണ്ട കൃഷിഭവനെതിരെ ക്രമക്കേടാരോപണം

0

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി കര്‍ഷകരിലേക്ക് എത്തുന്നില്ലെന്ന് ആരോപണം . വെള്ളമുണ്ട കൃഷിഭവന് നേരെയാണ് വ്യാപക ആരോപണമുയര്‍ന്നിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 13ന് വെള്ളമുണ്ട കൃഷിഭവനിലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.തൊണ്ടര്‍നാട് കൃഷിഭവന്പിന്നാലെ വെള്ളമുണ്ട കൃഷിഭവന്‍ കേന്ദ്രീകരിച്ചും വ്യാപക ക്രമക്കേട് നടക്കുന്നു എന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരില്‍ എത്തിക്കാന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി കര്‍ഷകരില്‍ എത്തുന്നില്ലെന്നാണ് പരാതിയാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. വെള്ളമുണ്ട കൃഷി ഓഫീസ് കേന്ദ്രീകരിച്ച് വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. തൈകളും മറ്റും വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കഴിയാത്തതിനാല്‍ കര്‍ഷക സമിതിയിലൂടെയാണ് ഈ ആനുകൂല്യങ്ങളെല്ലാം ലഭ്യമാകുന്നത്.എന്നാല്‍ ചില കര്‍ഷക സമിതികള്‍ കര്‍ഷകര്‍ക്ക് കൃത്യമായി ആനുകൂല്യങ്ങള്‍ എത്തിച്ചു നല്‍കാതെ. ഇഷ്ടക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു എന്നാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. സമിതികള്‍ രൂപീകരിക്കുന്നതും. സമിതികള്‍ യോഗം ചേര്‍ന്നതും.യഥാര്‍ഥ കര്‍ഷകര്‍ അറിയുന്നില്ല എന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നല്‍കിയ പണം കര്‍ഷകരിലേക്ക് കൃത്യമായി എത്തിക്കുന്നതില്‍ വെള്ളമുണ്ട കൃഷിഭവന്‍ വന്‍വീഴ്ച വരുത്തി എന്ന് ബിജെപി നേതാക്കളും ആരോപിക്കുന്നുണ്ട്.ഈവരുന്ന പതിമൂന്നാം തീയതി കര്‍ഷകരെ ഉള്‍പ്പെടുത്തിക്കൊണ്ട് വെള്ള മുണ്ടകൃഷിഭവന്‍ ലേക്ക് ബിജെപി മാര്‍ച്ച് നടത്തുന്നുണ്ട്.എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഭൂരിഭാഗം സമിതികളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സമിതികളെ പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!