സ്പെഷ്യല്‍ സ്‌കൂളിന്റെ പ്രവേശന ഉത്സവം ആഘോഷമായി
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വെള്ളമുണ്ടയില്‍ തുടങ്ങിയ സ്പെഷ്യല്‍ സ്‌കൂളിന്റെ പ്രവേശന ഉത്സവം ആഘോഷമായി . കൃഷിയില്‍ വിജയഗാഥ രചിച്ച കുംഭമ്മ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
വടകര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ,വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റ്, അല്‍ക്ക രാമാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ വെള്ളമുണ്ടയില്‍ തുടങ്ങിയത്. അല്‍ കരാമ ഡയാലിസിസ് സെന്റര്‍ കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വൈകല്യങ്ങളെയും രോഗങ്ങളെയും തോല്‍പ്പിച്ച പ്രവേശനോത്സവം ആഘോഷമായി നടന്നു. കൃഷിയില്‍ വിജയഗാഥ രചിക്കുകയും സംസ്ഥാന തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത കുംഭ അമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. എകരത്ത് മൊയ്തു ഹാജി അധ്യക്ഷനായിരുന്നു. ഖമര്‍ ലൈല, മൈമൂന, സക്കീന കുടുവ, സലീം, സൂപ്പി, മംഗലശ്ശേരി നാരായണന്‍, പിജെ വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കാളികളായി