റോഡില്‍ വാഴനട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു

0

പുല്‍പ്പള്ളി ബത്തേരി റോഡില്‍ ചെറിയ കുരിശിന് സമീപം കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മുലം അപകടം പതിവായിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ റോഡില്‍ വാഴ നട്ടു.ജലനിധി കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴികള്‍ യഥാസമയം മുടാത്തതിനെ തുടര്‍ന്ന് വെള്ളം കെട്ടിക്കിടന്ന് റോഡില്‍ വന്‍കുഴികളാണ് രുപപ്പെട്ടത്. ചെറിയ കുരിശ് കവലയ്ക്ക് സമീപം വളവിലായതിനാല്‍ വാഹനയാത്രക്കാര്‍ക്ക് വെള്ളം കെട്ടികിടക്കുന്നത് മുലം കുഴികള്‍ അറിയാന്‍ കഴിയുന്നില്ല.ഒരാഴചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. കെട്ടി കിടക്കുന്ന മഴവെള്ളം തുറന്ന് വിടാന്‍ പോലും അധികൃതര്‍ തയ്യാറാക്കുന്നില്ല. വാഹന തിരക്കേറിയ റോഡായിട്ടും കുഴികളടയ്ക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചത്. വരും ദിവസങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പി.ഡബ്ലു.ഡി ഓഫിസിന് മുന്നിലേക്ക് സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!