വനം ഡിവിഷനിലെ അഴിമതി വിജിലന്‍സ് അന്വേഷണം തുടങ്ങി
നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ ബേളൂര്‍ റെയ്ഞ്ചിലെ അഴിമതികളെ കുറിച്ച് വകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങി. പരാതിക്കാരനായ സിപിഐ നേതാവില്‍ നിന്ന് തെളിവെടുത്തു.വന സംരക്ഷണ സമിതിയെ കുറിച്ചും അന്വേഷണം . ആദിവാസി വനസംരക്ഷണ സമിതി പ്രവര്‍ത്തനം കടലാസില്‍ മാത്രം.
വനം വകുപ്പില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ വ്യാപകമായ അഴിമതി നടക്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും സി.പി.ഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടതിന് പുറമെ സി.പി.ഐ.നേതാവു കൂടിയായ ജോണി മറ്റത്തിലാനി മന്ത്രിയുള്‍പ്പെടെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് വിജിലന്‍സ് വിഭാഗം ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പരാതിക്കാരനായ സി.പി.ഐ.നേതാവ് ജോണി മറ്റത്തിലാനിയില്‍ നിന്നും കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയുമുണ്ടായി. മാനന്തവാടി ഫോറസ്റ്റ് ഐ.ബി.യില്‍ വെച്ചായിരുന്നു വിവരങ്ങള്‍ ആരാഞ്ഞതും മൊഴി രേഖപ്പെടുത്തിയതും.നോര്‍ത്ത് വയനാടിന് കീഴിലെ ബേഗുര്‍ റെയിഞ്ചില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ മസ്റ്ററോള്‍ തയ്യാറക്കുന്നതിലും താല്‍ക്കാലിക വാച്ചര്‍മാരുടെ ജോലിയിലും വലിയ അഴിമതിയുണ്ടെന്നും ബേഗൂര്‍ റെയിഞ്ചിലെ തന്നെ മക്കിമലയിലെ മുനിശ്വരന്‍കുന്ന് വനം സംരക്ഷണസമതിയുടെ പ്രവര്‍ത്തനവും അന്വേഷണ വിധേയമാക്കണമെന്നും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ജോണി നല്‍കിയ പരാതിയില്‍ അക്കമിട്ട് നിരത്തിയിരുന്നു.
വനം വകുപ്പിന്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വ നിലപാടാണ് അഴിമതികള്‍ക്ക് വഴിവെക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. വനം വകുപ്പിന്റെ പരുധിയില്‍ പെടുന്ന ടൂറിസത്തെ തകര്‍ത്ത് സ്വകാര്യ വന്‍കിട റിസോര്‍ട്ട്കള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന നിലപാടാണ് വനം വകുപ്പ് ജീവനകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും ഇത് സര്‍ക്കാരിലേക്ക് ലഭികേണ്ടവരുമാനത്തെ ഇല്ലാതാക്കുന്നതായും പരാതിയില്‍ പരത്തിരുന്നു. പരാതിയില്‍ പറഞ്ഞ കാര്യങ്ങളുടെ വിശദവിവരങ്ങള്‍ അന്വോഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ജോണി മറ്റത്തിലാനി പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി വന സംരക്ഷണ സമിതികളുടെ മിനുട്‌സ് ഉള്‍പ്പെടെ പരിശോധ വിധേയമാക്കുകയും ജീവനക്കാരില്‍ നിന്നും പരാതിക്കടിസ്ഥാനമായ വിവരങ്ങള്‍ അന്വേഷണ സംഘം വരും ദിവസങ്ങളില്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യും. വകുപ്പ് കൈയാളുന്ന സി.പി.ഐ.യുടെ പരാതി ആയതിനാല്‍ പരാതിയുടെ കാര്യത്തില്‍ ഉടനടി നടപടി ഉണ്ടാവുകയും ഉപ്പ് നിന്നവര്‍ വെള്ളം കുടിക്കുമെന്ന കാര്യം ഉറപ്പ്