ഭൂമികയ്ക്ക് മൂന്നുവയസ്
ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ മാനന്തവാടി ഗവ: ഹൈസ്‌കൂള്‍ നടപ്പിലാക്കി വരുന്ന ഭൂമിക മൂന്നാം വര്‍ഷത്തിലേക്ക്. കൈ തൊഴില്‍ ഉള്‍പ്പെടെ പരിശീലകളരിയാക്കി മാറ്റിയ ഭൂമികയില്‍ ഇതിനകം 300 നടുത്ത് കുട്ടികളുടെ കൂട്ടായ്മയായി ഇതിനകം മാറി കഴിഞ്ഞു.മൂന്നാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി എസ്.എസ്.എല്‍.സി വിജയികള്‍ക്കായി അനുമോദന ചടങ്ങും സംഘടിപ്പിച്ചു.മാനന്തവാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗമാണ് ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും അവരുടെ കലാ,കായിക കഴിവുകള്‍ പ്രോത്സാസാഹിപ്പിക്കുക എന്ന ലക്ഷ്യയത്തോടെ മൂന്ന് വര്‍ഷം മുന്‍പ് ഭൂമിക കലാ സാംസ്‌ക്കാരിക വേദിക്ക് രൂപം നല്‍കിയത്. തുടങ്ങി മൂന്ന് വര്‍ഷമായപ്പോള്‍ തന്നെ പദ്ധതി വിജയം കണ്ടു തുടങ്ങി. ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതോടൊപ്പം തന്നെ തൊഴില്‍പരിശീലനത്തിന്റെ ഭാഗമായി തുന്നല്‍, സോപ്പ് നിര്‍മ്മാണം തുടങ്ങിയ പരിശീലനവും ശനിയാഴ്ചകളില്‍ ഓറിയേന്റെഷന്‍ ക്ലാസ്സുകളും സംഘടിപ്പിച്ചു വരുന്നു. ഗോത്ര വിദ്യാര്‍ത്ഥികളുടെ സംസ്‌ക്കാരം ഒട്ടും ചോര്‍ന്ന് പോകാതെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉന്നത വിജയം കൈവരിക്കാന്‍ കൂടിയാണ് ഭൂമിക കലാ സാംസ്‌ക്കാരിക വേദി ലക്ഷ്യം വെക്കുന്നതെന്ന് നേതൃത്വം വഹിക്കുന്ന അധ്യാപകര്‍ പറയുന്നു. പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി.യില്‍ വിജയം കൈവരിച്ചവരെ ആദരിക്കല്‍ ചടങ്ങും സ്‌ക്കൂളില്‍ സംഘടിപ്പിച്ചു.ചടങ്ങ് നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് വി.കെ.തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പള്‍മാരായ എം.അബുള്‍ അസീസ്, വി.ജെ.റോയി തുടങ്ങിയവര്‍ സംസാരിച്ചു.മുന്‍വര്‍ഷത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച അധ്യാപകരായ ആര്‍.സുരേന്ദ്രന്‍, പി.ഹരിദാസന്‍, ജോണ്‍ മാത്യു, ലില്ലി മാത്യു, എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.തുടര്‍ന്ന് ഗോത്രകലാവിരുന്നും അരങ്ങേറി