തിരുനെല്ലി ക്ഷേത്ര ചുറ്റമ്പല നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കം
ശ്രീ തിരുനെല്ലി ക്ഷേത്ര ചുറ്റമ്പല നിര്‍മ്മാണ പ്രവര്‍ത്തി ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പുതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ തുടക്കം കുറിച്ചു. യോഗത്തില്‍ പുനരുദ്ധാരണ കമ്മറ്റി പ്രസിഡന്റ് പി. കെ. വാസുദേവനുണ്ണി അധ്യക്ഷനായിരുന്നു.ക്ഷേത്രത്തില്‍ വിശേഷപൂജയും അന്നദാനവും നടന്നു.മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി. കേശവന്‍, ക്ഷേത്ര ട്രസ്റ്റീ പി. ബി . കേശവദാസ്, എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ. സി. സദാനന്ദന്‍, ക്ഷേത്രം മേല്‍ശാന്തി ഇ. എന്‍. കൃഷ്ണന്‍ നമ്പൂതിരി, വാര്‍ഡ് മെമ്പര്‍ പി. എന്‍. ഹരീന്ദ്രന്‍, സെക്രട്ടറി ഡി. എല്‍. എസ്. എ സുനിത, കമ്മറ്റി മെമ്പര്‍ എം. പദമനാഭന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. എം. വിനോദന്‍,പുനരുദ്ധാരണ കമ്മറ്റി സെക്രട്ടറി കെ. ടി. ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.