സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം 9ന്
തൃശ്ശിലേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 9ന് നടക്കും.സംസ്ഥാന ഉന്നത വിദ്യാഭ്യാസ നൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 9 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ.അദ്ധ്യക്ഷത വഹിക്കും. ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയും,ഓര്‍മ്മ മരം പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരനും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉപഹാരം ഏറ്റുവാങ്ങള്‍ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകിയും, ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍.പ്രഭാകരനും നിര്‍വ്വഹിക്കും. ത്രിതല ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. ക്ലാസ്സ് മുറികള്‍ ഹൈടെക്ക് ആക്കുന്നതോടെ തൃശ്ശലേരിയുടെ പൊതുവിദ്യാഭ്യാസ വികസനത്തിന് അടിത്തറയേകുമെന്നും സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ വി.ശശിധരന്‍, ഹെഡ്മാസ്റ്റര്‍ പ്രദീപ് മാണിയത്ത്, പി.ടി.എ.പ്രസിഡന്റ് ഷാജി മാത്യു, സ്റ്റാഫ് സെക്രട്ടറി കെ.ബി.സിമില്‍, വി.വി.രാമകൃഷ്ണന്‍, പി.വി.സക്കറിയ, ജയന പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.