മാവോയിസ്റ്റ് സാന്നിധ്യം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍

0

ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം വ്യാപിക്കുന്നത് തടയുന്നതിന് നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്.മാവോയിസ്റ്റ് പ്രവര്‍ത്തനം വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ കൈക്കൊള്ളുതിനുമായി മുഖ്യമന്ത്രി അധ്യക്ഷനായി യൂണിഫൈഡ് കമാന്റ് രൂപീകരിച്ചിട്ടുണ്ട്.ആദിവാസി വിഭാഗത്തില്‍ നിന്ന് പി.എസ്.സി മുഖേനെ 75 പോലീസ് കോണ്‍സ്റ്റബിള്‍മാരെ പ്രത്യേക നിയമനം വഴി ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതും മാവോയിസ്റ്റുകളെ തടയാനുള്ള നടപടിയുടെ ഭാഗമാണ്. ആദിവാസി മേഖലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, വിവിധ വികസന ആരോഗ്യ സംരക്ഷണ ഭക്ഷ്യ വിതരണ പദ്ധതികള്‍ നടപ്പിലാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്.അതോടൊപ്പം തന്നെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും കീഴടക്കുന്നതിലേക്കുമായി കീഴടങ്ങള്‍ പുനരധിവാസ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ആദിവാസികള്‍ക്കിടയിലും മറ്റ് സാധാരണ ജനങ്ങള്‍ക്കിടയിലും മാവോയിസ്റ്റുകള്‍ സ്വാധീനമുണ്ടാക്കുതിനെതിരായി സര്‍ക്കാര്‍ ബോധവതക്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം സംബന്ധിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുമുള്ള വിവരങ്ങള്‍ മുന്‍കൂറായി ശേഖരിച്ച് ഏരിയ ഡൊമിനെഷന്‍ എക്സൈസും നടത്തി വരുന്നുണ്ട്.മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും അവരുടെ മേലുദ്യോഗസ്ഥര്‍ക്കും മതിയായ പരിശീലനവും, പ്രത്യേക പെട്രോളിംങ്ങും സംഘടിപ്പിച്ച് വരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!