വയനാട്ടിലെ 5193 പട്ടിക വര്‍ഗ്ഗ ഭവന രഹിതര്‍ക്കും 4622 തോട്ടം തൊഴിലാളികള്‍ക്കും ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍. സികെ ശശീന്ദ്രന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.ഭവന രഹിതരായി പട്ടിക വര്‍ഗ വകുപ്പ് കണ്ടെത്തിയ ആദിവാസികളെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തും. ഒരു റേഷന്‍ കാര്‍ഡ് ഒരു കുടുംബം എന്ന് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ സര്‍വെയിലൂടെ ഭവന രഹിതരെ കണ്ടെത്തുന്നത്.ഭവന രഹിതരായി പട്ടിക വര്‍ഗ വകുപ്പ് കണ്ടെത്തിയ ആദിവാസികളെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തും. ഒരു റേഷന്‍ കാര്‍ഡ് ഒരു കുടുംബം എന്ന് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ സര്‍വെയിലൂടെ ഭവന രഹിതരെ കണ്ടെത്തുന്നത്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട പട്ടിക വര്‍ഗ ഉപകുടുംബങ്ങളെയും ലൈഫ് മിഷനില്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികള്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ഈ വര്‍ഷം തന്നെ വീടു നിര്‍മ്മിച്ച്ു നല്‍കും. തോട്ടം ഉടമകളില്‍ നിന്നാണ് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഭവന രഹിതര്‍ക്കും ഭൂരഹിതരായ മറ്റു തോട്ടം തൊഴിലാളികള്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കും. പതിനായിരത്തോളം ഭവനരഹിതരെയാണ് ആദിവാസി തോട്ടം തൊഴിലാളി മേഖലയില്‍ വയനാട്ടില്‍ കണ്ടെത്തിയിട്ടുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.