വെള്ളമുണ്ട പഞ്ചായത്ത് പൂര്‍ണ പരാജയം
വെള്ളമുണ്ട ഐ.ടി.ഐയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പൂര്‍ണ പരാജയമാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ എ.എന്‍ പ്രഭാകരന്‍.വെള്ളമുണ്ടക്കാരുടെ ചിരകാല അഭിലാഷമായ ഗവണ്‍മെന്റ് ഐടിഐ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പൂര്‍ണ പരാജയമാണ്.പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അതാണ് വിദ്യാര്‍ഥികളെ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമായി വരാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഐ ടി യുമായി ബന്ധപ്പെട്ട ഫയലുകള്‍ കൃത്യസമയത്ത് വേണ്ടപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അനുമതികള്‍ വാങ്ങുന്നതില്‍ പഞ്ചായത്തിലുണ്ടായ വീഴ്ചയാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.