ബത്തേരി ടൗണില്‍ അപകടക്കെണിയൊരുക്കി ഇലക്ട്രിക് പോസ്റ്റ്. കോട്ടക്കുന്ന് മൈസൂര്‍ ജംഗ്ഷനിലാണ് അടിഭാഗം തുരുമ്പിച്ച് ഏതുസമയവും നിലംപതിക്കാമെന്ന അവസ്ഥയിലാണ് വൈദ്യുതി തൂണ്‍ നില്‍ക്കുന്നത്. അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ലന്നും ആക്ഷേപം. കോട്ടക്കുന്ന് പുല്‍പ്പള്ളിക്കും മൈസൂരിനും റോഡ് തിരിയുന്ന ഭാഗത്തായാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഭീഷണിയായി ഇല്ക്ട്രിക് പോസ്റ്റ് നില്‍ക്കുന്നത്. കാലപ്പഴക്കത്താല്‍ ഇരുമ്പ് പോസ്റ്റിന്റെ അടിഭാഗം തുരുമ്പെടുത്ത് എതുസമയവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്. ഇതിനോട് തൊട്ടുചേര്‍ന്നാണ് ഓട്ടോസ്്റ്റാന്റും ബസ് വേയും വാഹനക്കാത്തിരിപ്പു കേന്ദ്രവുംമുള്ളത്. ഇതിനുപുറമെ നിരവധി കച്ചവടസ്ഥാപനങ്ങളും തുരുമ്പെടത്ത് നില്‍ക്കുന്ന പോസ്റ്റ് ഭീഷണിയാണ്. പോസ്റ്റിന്റെ അപകടാവസ്ഥ നരവധിതവണ അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും നടപടിയുണ്ടാവുന്നില്ലന്നാണ് സമീപത്തെ ഡ്രൈവര്‍മാരും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാരും പറയുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.