ബത്തേരി നഗരസഭയില്‍ നിന്നും ഇനി കെട്ടിട പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ രണ്ട് ഫലവൃക്ഷതൈകള്‍ നടണം. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് നഗരസഭ തുടക്കമിടുന്നത്.ഈ വരുന്ന ജൂലെ പത്തുമുതല്‍ നഗരസഭയില്‍ ലഭിക്കുന്ന കെട്ടിട നിര്‍മ്മണ പെര്‍മിറ്റുകളുടെ അപേക്ഷകളിന്മേല്‍ കെട്ടിട നമ്പര്‍ അനുവദിക്കണമെങ്കില്‍ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്ത് രണ്ട് ഫലവൃക്ഷതൈകള്‍ നടണം. ഇത് ഉറപ്പുവരുത്തുന്നതിന്നായി കെട്ടിട നമ്പര്‍ നല്‍കാന്‍ വരുന്ന സമയത്ത് മരതൈകള്‍ ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തണം,എങ്കില്‍മാത്രമേ നഗരസഭ കെട്ടിട നമ്പര്‍ നല്‍കുകയുള്ളു.പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നും ചെയര്‍മാന്‍ ടി എല്‍ സാബു പറഞ്ഞു.പദ്ധതി മേല്‍നോട്ട് ചുമതല നഗരസഭ എഞ്ചിനിയറിംഗ് വിഭാഗത്തിനാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.