പാര്‍ക്കിങിന് സൗകര്യമില്ല പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡ് വീര്‍പ്പുമുട്ടുന്നു

0

പുല്‍പ്പള്ളി പാര്‍ക്കിംങ്ങിന് സ്ഥല സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്ന പുല്‍പ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്. കുടുതല്‍ സൗകര്യത്തോടെ മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് ആവശ്യം ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡിന് ബസുകളുടെ വര്‍ദ്ധന ഉള്‍ക്കൊളാന്‍ കഴിയുന്നില്ല.ബസുകളുടെ എണ്ണം കൂടിയിട്ടും അതനുസരിച്ച് വികസനം നടത്താനാവാതായതോടെ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ്.1997-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇവിടെ 22 വര്‍ഷങ്ങള്‍ക്ക് ശേഷവും വികസനം നടന്നിട്ടില്ല. തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 25 സെന്റ് സ്ഥലം മാത്രമാണ് ഇപ്പോഴും ഉള്ളത്.ബസുകള്‍ക്ക് വരാനും പോവാനും ഒരു വഴിമാത്രമാണുള്ളത്.ഇതുകൊണ്ട് ബസുകള്‍ ഒരുമിച്ചെത്തുമ്പോള്‍ സ്റ്റാന്‍ഡില്‍ സ്ഥലമില്ലാതെ ഗതാഗത കുരുക്കുണ്ടാകുന്നത് പതിവാണ്. ബസ്സ്റ്റാന്‍ഡില്‍ നിന്ന് നേരെ ഇറങ്ങുന്നത് ടൗണിലെ പ്രധാന റോഡിലേക്ക് ആയതിനാല്‍ സ്റ്റാന്‍ഡിലെ കുരുക്ക് ടൗണിലെ ഗതാഗതത്തെയും താറുമാറാക്കും. പ്രശ്‌നം പരിഹരിക്കാന്‍ കാലങ്ങളായി ചര്‍ച്ചകളും പദ്ധതികളുംആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഒന്നും നടപ്പായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്നതിനും പോകുന്നതിനും രണ്ട് വഴികളാക്കിയാല്‍ തന്നെ സ്ഥലപരിമിതിയുടെ പകുതി പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ബസ് ജീവനക്കാരും പറയുന്നു. തുടക്കകാലത്ത് വിരലിലെണ്ണാവുന്ന ബസുകള്‍ മാത്രമാണുണ്ടായിരുന്നത് .എന്നാല്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി അടക്കം എഴുപതോളം ബസുകളാണ് സ്റ്റാന്‍ഡിലെത്തുന്നത്. താഴെ അങ്ങാടിയില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ ബസ്സ്റ്റാന്‍ഡും ഫയര്‍‌സ്റ്റേഷനും രജിസ്റ്റര്‍ ഓഫീസും ആരംഭിക്കുന്നതിനുള്ള ഭൂമികള്‍ വിട്ടുനല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായാല്‍ ഇതിന് പരിഹാരമാകാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!