പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആറു മാസം മുന്‍പ് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ തകരാറിലായിട്ട് മാസങ്ങള്‍. ലൈറ്റുകള്‍ നന്നാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ലെന്ന് പരാതി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച ഭൂരിഭാഗം തെരുവ് വിളക്കുകളും തകരാറിലായിട്ടും കരാറുകാരനെ വിളിച്ചു വരുത്തി ലൈറ്റ് നന്നാക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. ലൈറ്റ് നന്നാക്കല്‍ അനിശ്ചിതമായി വൈകുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് സി.പി. വിന്‍സന്റ്.
വനാര്‍ത്തി മേഖലകളില്‍ വന്യമൃഗശല്യം പരിഹരിക്കുന്നതിന് കര്‍ഷകരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു കാട്ടാനകള്‍ പതിവായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.എന്നാല്‍ ഈ ലൈറ്റുകള്‍ ആഴ്ച്ചകള്‍ക്കകം തകരാറിലാകുകയായിരുന്നു. ലൈറ്റുകള്‍ നന്നാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് മൂലം പ്രദേശത്തെ ജനങ്ങളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. സന്ധ്യമയങ്ങുന്നതോടെ വാനാര്‍ത്തി മേഖലയില്‍ നിന്നും വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങാന്‍ ഇത് കാരണമാകുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. തകരാറിലായ ലൈറ്റുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.