സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പാക്കാനാവില്ലെന്ന റിസര്‍വ്വ് ബാങ്കിന്റെ നയത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. മൊറട്ടോറിയം നിലനില്‍ക്കെ കര്‍ഷക ദ്രോഹ നടപടികള്‍ ആരംഭിച്ചാല്‍ ബാങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്. വിഷയം ചര്‍ച്ചചെയ്യാനും സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും എഫ് ആര്‍ എഫിന്റെ നേതൃത്വത്തില്‍ 26ന് പനമരത്ത് വായ്പ എടുത്തവരുടെ യോഗം ചേരും. സംസ്ഥാന സര്‍ക്കാര്‍ 2019 ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ച വായ്പകള്‍ക്ക് മേലുള്ള മൊറട്ടോറിയം അംഗീകരിക്കനാവില്ലന്ന റിസര്‍വ്വ് ബാങ്കിന്റെ നിലപാടാണ് പ്രതിഷേധത്തിന് കാരണം. ബാങ്കുകളുടെ ഈ നയം അംഗീകരിക്കാനാവില്ലന്നാണ് എഫ് ആര്‍ എഫ് പോലുള്ള കര്‍ഷക സംഘടനകള്‍ പറയുന്നത്. ബാങ്കുകളുടെ ഇപ്പോഴത്തെ നിലപാട് കര്‍ഷക ദ്രോഹനടപടികളായാണ് കര്‍ഷകര്‍ കാണുന്നത്. വരുംദിവസങ്ങളില്‍ ജപ്തി നടപടികളുമായി ബാങ്ക് മുന്നിട്ടിറങ്ങുമെന്നും കര്‍ഷകര്‍ ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് റിസര്‍വ്വ്ബാങ്കിന്റെ നയത്തിനെതിരെ പ്രതിഷേധിക്കാന്‍ കര്‍ഷകരും കര്‍ഷക സംഘടനകളും തയ്യാറെടുക്കുന്നത്. കര്‍ഷക ദ്രോഹനടപടികളുമായി ബാങ്കുകള്‍ രംഗത്തുവന്നാല്‍ അത്തരം ബാങ്കുകളെ ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്ന് എഫ് ആര്‍ എഫ് ജില്ലാ സെക്രട്ടറി എ സി തോമസ് പറഞ്ഞു. ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്യുന്നതിനും സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും ഈ മാസം 26ന് പനമരത്ത് കര്‍ഷകരുടെ യോഗം ചേരും.
Sign in
Sign in
Recover your password.
A password will be e-mailed to you.