ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നും ചാടിപ്പോയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി
തിരുനെല്ലി അപ്പപ്പാറ ഗിരിവികാസ് ട്രൈബല്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കുട്ടികളെ വീടുകളില്‍ കണ്ടെത്തി. ഹോസ്റ്റല്‍ ജീവനക്കാരും സഹപാഠികളും അറിയാതെ കഴിഞ്ഞ ദിവസം രാത്രി 4 ആണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ നിന്ന് ചാടിപ്പോയത്. ഹോസ്റ്റലിന്റെ ജനല്‍ കമ്പികള്‍ വളച്ച് വിടവുണ്ടാക്കിയാണ് കുട്ടികള്‍ രാത്രി ചാടിപ്പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാലുകുട്ടികളെയും മീനങ്ങാടി, ബത്തേരി, മേപ്പാടി എന്നിവിടങ്ങളിലെ വീടുകളില്‍ കണ്ടെത്തി. എസ്.എസ്.എല്‍.സി, പ്ലസ് റ്റു തോറ്റ വിദ്യാര്‍ത്ഥികളെ പരിശീലനം നല്‍കി പരീക്ഷയ്ക്ക് പാകമാക്കുന്ന സ്ഥാപനമാണ് അപ്പപ്പാറയിലെ ഗിരിവികാസ്. കുട്ടികള്‍ തമ്മിലെ അസ്വാരസ്യമാണ് ഹോസ്റ്റല്‍ വിടാന്‍ കാരണമെന്നാണ് കരുതുന്നത്.