മാവോയിസ്റ്റ് ഭീഷണി; ആദിവാസി മേഖലകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കും

0

മാവോയിസ്റ്റ് ഭീഷണിയുള്ള ആദിവാസി മേഖലകളില്‍ ജില്ലാ കളക്ടര്‍ നേരിട്ട് സന്ദര്‍ശനം നടത്തും. ആദിവാസി മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ചീഫ് സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം അടുത്തമാസം 3ന് വയനാട്ടില്‍ ചേരും. മാവോയിസ്റ്റ് പുനരധിവാസ പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങളെ പങ്കാളികളാക്കാനും തീരുമാനം. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന യോഗമാണ് മാവോയിസ്റ്റ് ഭീഷണിയുള്ള ആദിവാസി മേഖലകളില്‍ ജില്ലാ കളക്ടര്‍മാര്‍ നേരിട്ട് സന്ദര്‍ശനം നടത്തണമെന്ന് തീരുമാനിച്ചത്. വയനാട് ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന ജില്ലകളിലെ സ്ഥിതിഗതികള്‍ കഴിഞ്ഞ യോഗം അവലോകനം ചെയ്തു. വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ കളക്ടര്‍മാര്‍ ഉന്നതലയോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!