ജനവാസ കേന്ദ്രമായ അമ്പലവയല്‍ നരിക്കുണ്ടില്‍ പാതയോരത്ത് മാലിന്യം ചാക്കുകളിലാക്കി കൊണ്ട് തള്ളിയ ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും അമ്പലവയല്‍ പഞ്ചായത്ത് പിഴ ഈടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ അറിയിച്ചു. റിസോര്‍ട്ട് ഉടമയില്‍ നിന്നും പതിനായിരം രൂപയും മാലിന്യം കൊണ്ട് വന്ന ഓട്ടോ റിക്ഷാ ഡ്രൈവറില്‍ നിന്നും ആയിരം രൂപയുമാണ് പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ റിസോര്‍ട്ട് ഉടമയേയും ഓട്ടോ റിക്ഷാ ഡ്രൈവറേയും വിളിച്ച് വരുത്തി പിഴ അടപ്പിക്കുകയായിരുന്നു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പഞ്ചായത്ത് രാജ് ആക്ട് ബി 2 സെക്ഷന്‍ 219 പ്രകാരമാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. മാലിന്യം സ്ഥലത്ത് നിന്നും നീക്കം ചെയ്യിക്കുകയും ചെയ്തു. പഞ്ചായത്ത് പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് നേരെ സമാന രീതിയിലുള്ള നടപടിയുണ്ടാകുമെന്നും സീതാ വിജയന്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.