വായ്പാ മൊറോട്ടോറിയം നിഷേധം; റിസര്‍വ്വ് ബാങ്കിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് എഫ്.ആര്‍.എഫ്
ബാങ്കിന്റെ നിലപാടിനെതിരെ കനത്ത തിരിച്ചടി നല്‍കാന്‍ കര്‍ഷകര്‍ മുന്നോട്ട് വരണമെന്നും എം.ആര്‍.എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.പ്രളയകെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചപ്പോള്‍ അനുമതി നിഷേധിച്ച റിസര്‍വ്വ് ബാങ്ക് നടപടി അംഗീകരിക്കാന്‍ കഴിയില്ല. വിജയ്മല്ല്യ പോലുള്ള വന്‍കിട മാഫിയകളുടെ കോടാനുകോടി രൂപ കിട്ടാക്കടമായി നില്‍ക്കുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാത്തെ പട്ടിണി പാവങ്ങളായ കര്‍ഷകരുടെ മേല്‍ ജപ്തി ലേല നടപടികള്‍ക്ക് ആക്കം കൂട്ടുന്ന റിസര്‍വ്വ് ബാങ്ക് നടപടി കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും എഫ്.ആര്‍.എഫ് നേതാക്കള്‍ പറഞ്ഞു