റാങ്ക് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി
കണ്ണൂര്‍ സര്‍വ്വകലാശാല ഡിഗ്രി പരീക്ഷകളില്‍ റാങ്ക് ജോതാക്കളായ മാനന്തവാടി കോപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.വി.സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.സഹകരണ സംഘം മാനന്തവാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സജീര്‍ മുഖ്യ പ്രഭാഷണം നടത്തി.മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രദീപശശി, കോളേജ് പ്രസിഡന്റ് വി.യു.ബിനു, പ്രിന്‍സിപ്പാള്‍ പി.കെ.സുധീര്‍, എന്‍.ഐ.സജി, മാത്യൂസ് ജോര്‍ജ്, കെ.വൈ.എല്‍ദോ, ബിന്ദു മാത്യു, പി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു