അന്താരാഷ്ട്ര യോഗദിനം മാനന്തവാടി അമൃത വിദ്യാലയത്തില്‍ യോഗാദിനാചരണം
കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ വയനാട് സോണിന്റെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണം. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ സി.ഉദയകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ബ്രന്മചാരിണി ശാലിനി അദ്ധ്യക്ഷയായിരുന്നു. യോഗാചാര്യന്‍ പ്രവീണ്‍ കുമാര്‍, യോഗ ഇന്‍സ്‌പെക്ടര്‍ എ.ശോഭന എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സ് എടുത്തു.യോഗ ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായവരെ ചടങ്ങില്‍ അനുമോദിച്ചു.മാനന്തവാടി ഗവ: കോളേജിലും യോഗദിനാചരണത്തോടനുബന്ധിച്ച് ക്ലാസ്സുകള്‍ നടന്നു.