മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നീക്കത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. മീനങ്ങാടി വിജിലന്‍സ് ഡിവൈഎസ്പി ഓഫീസില്‍ നിന്നുമുള്ള വിജിലന്‍സ് സംഘം മുള്ളന്‍കൊല്ലിയില്‍ എത്തി പരാതിക്കാരനായ താന്നിക്കല്‍ ജോര്‍ജില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ തന്നെ 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായിവിജിലന്‍സിന് മൊഴി നല്‍കിയതായിട്ട് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ബാങ്ക് ഭരണസമിതിക്ക് എതിരായി ഉയര്‍ത്തിക്കൊണ്ടുവന്ന കോഴ ആരോപണം വസ്തുതാപരമായിരുന്നു.അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ബാങ്ക് ഭരണ സമിതിയെ പിരിച്ചു വിടണം എന്നും,കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സിപിഐഎം പാടിച്ചിറ, മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി ആവശ്യപ്പെടുന്നു. യോഗത്തില്‍ ജോബി കാരോട്ട്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം എസ് സുരേഷ് ബാബു,പി എ.മുഹമ്മദ്,സിപി. വിന്‍സെന്റ്,അജേഷ് പോളയ്ക്കല്‍,കെ.റ്റി. ജോളി തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post