ഗോത്ര വിദ്യാര്‍ത്ഥികളോട് അവഗണന സംവരണ സീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

0

പ്ലസ് വണ്‍ പ്രവേശനത്തിന് പട്ടികവര്‍ഗ സംവരണ സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്മെന്റിനു മുമ്പ് പൊതു വിഭാഗത്തിലേക്കു മാറ്റിയത് ചട്ടവിരുദ്ധമാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍.സ്പോട്ട് അലോട്ട്മെന്റിനുശഷം പട്ടികവര്‍ഗ അപേക്ഷകരുടെ അഭാവത്തില്‍ മാത്രമാണ് സീറ്റ് മാറ്റം നടത്തേണ്ടതെന്നും ഗീതാനന്ദന്‍.സര്‍ക്കാരിനു അധിക സാമ്പത്തിക ബാധ്യത വരാത്തവിധം 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച ജില്ലകളില്‍ വയനാട് ഉള്‍പ്പെടുന്നില്ല.ആദിവാസി വിരുദ്ധ നടപടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് തിരുത്തണം. പട്ടികജാതി-വര്‍ഗക്കാര്‍ക്കായി സ്പെഷല്‍ അലോട്ട്മെന്റിനു അവസരം ഒരുക്കണമെന്നും ഗീതാനന്ദനും മറ്റും ആവശ്യപ്പെട്ടു.ചട്ടവിരുദ്ധ നടപടി ആദിവാസി വിദ്യാര്‍ഥികളില്‍ കുറേപ്പേര്‍ക്കു പഠനാവസരം നഷ്ടമാക്കും. ഒന്നാം സപ്ലിമെന്ററി അലോട്ടമെന്റിനു മുമ്പ് സ്‌കൂളുകളുടെ വിവരവും ലഭ്യമായ പട്ടികവര്‍ഗ സീറ്റുകളുടെ എണ്ണവും പ്രസിദ്ധപ്പെടുത്തിയിരുന്നു. സപ്ലിമെന്ററി അലോട്ട്മെന്റിനു മുമ്പ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുമെന്ന് പ്ലസ് വണ്‍ അലോട്ട്മെന്റ് പ്രോസ്പെക്ടസിലും വ്യക്തമാക്കിയിട്ടുണ്ട്. പട്ടികജാതി-വര്‍ഗ സംവരണ സീറ്റുകള്‍ പ്രത്യേകം കാണിക്കേണ്ടതുമുണ്ട്. എന്നാല്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇങ്ങനെ ഉണ്ടായില്ല. എല്ലാ സംവരണ സീറ്റുകളും ജനറല്‍ വിഭാഗത്തിലേക്കു മാറ്റിയ നിലയിലാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. പ്രവേശനത്തിനു അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന നല്‍കുന്ന സ്ഥാപനത്തിന്റെ കോഡും കോഴ്സ് കോഡും വിദ്യാര്‍ഥി കാണിക്കണം. ഇന്നത്തെ സ്ഥിതിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ജനറല്‍ വിഭാഗത്തിലെ ഒഴിവുകളില്‍ അപേക്ഷിക്കണം. ഇത് സ്ഥാപനം പട്ടികവര്‍ഗ സംവരണ സീറ്റില്ലെന്ന വാദം ഉയര്‍ത്താനും സീറ്റ് നിഷേധിക്കാനും കാരണമാകും. സ്ഥാപന, കോഴ്സ് കോഡുകള്‍ അറിയാത്തതുമൂലം പ്രവേശന അപേക്ഷ പുതുക്കാന്‍ കഴിയാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ നിരവധിയാണ്. ജില്ലയിലെ സീറ്റ് കുറവിന്റെ പശ്ചാത്തലത്തില്‍ ഇതര ജില്ലകളില്‍ ബാക്കിയാകുന്ന പട്ടികവര്‍ഗ സീറ്റുകള്‍ ആദിവാസി മേഖലകളിലെ വിദ്യാലയങ്ങളിലേക്കു മാറ്റണമെന്നു പട്ടികവര്‍ഗ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. സര്‍ക്കാരിനു അധിക സാമ്പത്തിക ബാധ്യത വരാത്തവിധം 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച ജില്ലകളില്‍ വയനാട് ഉള്‍പ്പെടുന്നില്ല. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് സീറ്റ് വര്‍ധിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!