ചെറുവയല്‍ രാമന്റെ വയലൊരുക്കാന്‍ ക്യാമ്പസില്‍ നിന്ന് കുട്ടി കര്‍ഷകര്‍

0

എല്ലാരും പാടത്ത് സന്ദേശവുമായി കണ്ണൂര്‍ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ്.പാരമ്പര്യ നെല്‍വിത്തു കര്‍ഷകന്‍ കമ്മന ചെറുവയല്‍ രാമന്റെ വയലൊരുക്കാനായാണ് വിദ്യാര്‍ത്ഥികള്‍ പാടത്ത് ഇറങ്ങിയത്.കുട്ടികളുടെ സേവനം തനിക്ക് സഹായകരമാകുമെങ്കിലും കലാവസ്ഥ വ്യതിയാനം തന്റെ മനസില്‍ ആശങ്കയുളവാക്കുന്നതായി ചെറുവയല്‍ രാമന്‍ പറയുന്നു.കമ്മനയിലാണ് ചെറുവയല്‍ രാമന്റെ പാടം. പാടത്തോടും വരമ്പിനോടും വര്‍ത്തമാനം പറഞ്ഞ് പണിയെടുക്കുന്ന രാമനൊപ്പം വയലില്‍ പണിയെടുക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു.കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി കാമ്പസിലെ വിദ്യാര്‍ഥികള്‍.അവര്‍ കൃഷിയറിവുകള്‍ തേടിയെത്തിയതാണ്. മാനന്തവാടി കാമ്പസിലെ വിദ്യാര്‍ഥികളെത്തിയത് തൂമ്പയും കൂട്ടയുമൊക്കെയായാണ്. വയല്‍ക്കരയില്‍ ഉണ്ടായിരുന്ന ചാണകവളം കുട്ടികള്‍ കോരി വയലിലേക്കിട്ടു. പിന്നീട് പാടത്ത്പണി തുടങ്ങി.പഠനത്തോടൊപ്പം കൃഷിയറിവുകള്‍ നേടാന്‍ കഴിഞ്ഞതായി കോഴ്‌സ് ഡയറക്ടറും വിദ്യാര്‍ത്ഥികളും പറയുന്നു.ജൈവനെല്‍കൃഷിയിലൂടെയും പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിലൂടെയും വയനാടിന്റെ പേര് ലോകത്തെ അറിയിച്ച ചെറുവയല്‍ രാമന്റെ കൂടെ കുട്ടികള്‍ ഒരു ദിവസം മുഴുവന്‍ വയലില്‍ ചെലവഴിച്ചു. രാവിലെ 9.30- ന് പാടത്തിറങ്ങിയ കുട്ടികള്‍ വൈകുന്നേരം അഞ്ചോടെയാണ് കര കയറിയത്.കോഴ്‌സ് ഡയറക്ടര്‍ എ. സജിത്ത്, അധ്യാപകരായ സി.എച്ച് ഗണേഷ് കുമാര്‍, രേഷ്മ ബാലകൃഷ്ണന്‍, കെ.എ. നിഷാ റോസ്ബിന്‍, വൈ. ഷീജ, ജിസ ഫ്രാന്‍സിസ്, കെ. മുസ്ഫര്‍ റഷാദ്, കെ. സനോജ്, വിദ്യാര്‍ഥി എം.ബി. ശരത്കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!