ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും കിടത്തി ചികില്‍സ ആരംഭിക്കാനാകാതെ ബത്തേരി താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്ക്. 250 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാന്‍ കഴിയുന്ന ആറുനില കെട്ടിടമാണ് ഒപി പ്രവര്‍ത്തനമാത്രമായി ചുരുങ്ങിയിരിക്കുന്നത്.20 കോടിയോളം രൂപ ചെലവഴിച്ച് ബത്തേരി ഫയര്‍ലാന്റില്‍ നിര്‍മ്മിച്ച ആറുനില കെട്ടിടത്തിലാണ് ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും രോഗികളെ കിടത്തി ചികില്‍സിക്കാത്തത്.ഇപ്പോഴും പഴയ കെട്ടിടത്തിലാണ് രോഗികളെ കിടത്തി ചികില്‍സിക്കുന്നത്.ആശുപത്രിയിലേക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് പുതിയ ബ്ലോക്കില്‍ കിടത്തി ചികിത്സ വൈകുന്നതിന്ന് കാരണം.ഇതിനുപുറമെ ആശുപത്രിയില്‍ പൂര്‍ണ്ണതോതില്‍ കിടത്തി ചികില്‍സ ആരംഭിക്കുന്നതിന്നാവശ്യമായ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെ കുറവും പ്രതികൂലമായി ബാധിക്കുന്നുണ്ട്.പുതിയ ബ്ലോക്കില്‍ രണ്ട് ലിഫ്റ്റ്,എല്‍ എഫ് ഏസി,സെന്റര്‍ലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, പീഡിയാട്രിക്,മെഡിക്കല്‍ ഐ.സി.യുകള്‍,ശിശുരോഗ തീവ്ര പരിചരണ വിഭാഗം തുടങ്ങിയവ കൂടി പുതിയബ്ലോക്കില്‍ തയ്യാറാകേണ്ടതുണ്ട്.ഇതിനായി 5കോടി രൂപ എന്‍.എച്ച് എം പദ്ധതി മുഖേന ലഭ്യമായി പ്രവര്‍ത്തി ജില്ലാനിര്‍മ്മിതി കേന്ദ്ര ഏറ്റെടുത്തിട്ടുമുണ്ട്.എന്നാല്‍ ഫണ്ട് ലഭിക്കാത്തതാണ് പ്രവര്‍ത്തനം തുടങ്ങുന്നതിന് കാലതാമസം നേരിടുന്നതെന്നാണ് ലഭിക്കുന്ന വിവരം.ഇതിനുപുറമെ പഴയ കെട്ടിടത്തില്‍ ഓ പി സൗകര്യങ്ങള്‍,രജസ്ട്രേഷന്‍ കൗണ്ടര്‍,ഓപ്പരേഷന്‍ തീയറ്റര്‍,വാര്‍ഡ് എന്നിവയൊരുക്കാനും ആര്‍ദ്രം പദ്ദതി പ്രകാരം ഒന്നരകോടി രൂപ അനുവദിച്ചി്ട്ടുണ്ട്.ഈ സംവിധാനങ്ങള്‍ കൂടി ഒരുക്കി എത്രയും പെട്ടന്ന കിടത്തി ചികിത്സ് പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.