ഡാം സുരക്ഷാ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

0

ബാണാസുര ഹൈഡല്‍ കേന്ദ്രത്തിലെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ട ഡാം സുരക്ഷാ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മനോഹരനെയാണ് കഴിഞ്ഞ ദിവസം കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്.ഇതിനിടെ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണെന്നും പരാതി ഉയരുന്നു.സ്വാഭാവികമായ സ്ഥലം മാറ്റം മാത്രമാണിതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഉന്നതങ്ങളിലെ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന ആരോപണം ശക്തമാണ്.ലോകസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മെയ് 14 നാണ് കെ എസ് ഇ ബി ക്ക് കീഴിലുള്ള ഹൈഡല്‍ കേന്ദ്രത്തില്‍ വിനോദസഞ്ചാര ഉപാധികള്‍ സ്ഥാപിക്കാന്‍ ഇ ടെണ്ടര്‍ വിളിച്ചത്.ഒരാഴ്ച കഴിഞ്ഞ് 22ാം തിയ്യതി തന്നെ കരാറുറപ്പിച്ചുകൊണ്ട് എറണാകുളം ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കത്തു നല്‍കുകയും ചെയ്തു.പിന്നീട് ഏതാനും ദിവസത്തിനകം തന്നെ സ്വകാര്യ കമ്പനി ബാണാസുര കേന്ദ്രത്തിലെത്തി നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയുമായിരുന്നു.ഡാംസുരക്ഷാ അധികാരിയുടെ അനുവാദമോ സമ്മതമോ കൂടാതെ നിര്‍മാണം ആരംഭിച്ചതിനെതുടര്‍ന്ന് സുരക്ഷാ ചുമതലയുള്ള എ എക്സ് ഇ നിര്‍മാണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ടിരുന്നു.എന്നാല്‍ നിര്‍മാണം തുടര്‍ന്നതിനെ തുടര്‍ന്ന് പടിഞ്ഞാറെത്തറ പോലീസിലും പരാതി നല്‍കുകയുണ്ടായി.എന്നാല്‍ ഇതെല്ലാം ധിക്കരിച്ചു കൊണ്ടാണ് ഇപ്പോഴും പ്രവൃത്തികള്‍ നടക്കുന്നത്.പത്ത് വര്‍ഷ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവേശന കവാടത്തിനോടനുബന്ധിച്ച് ഒരേക്കറിനടുത്ത് സ്ഥലം ചുരുങ്ങിയ വരമാനപങ്കിന് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.ഇതിനിടെയാണ് സുരക്ഷാകാരണങ്ങളാല്‍ നിര്‍മാണം നിര്‍ത്തിവെക്കനാവശ്യപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!