കേരള അതിര്‍ത്തി പാട്ടവയലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം.ഗുരുതര പരിക്കേറ്റ പാട്ടവയല്‍ സ്വദേശി മൊയ്തീനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബത്തേരി പാട്ടവയല്‍ ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു.അതേ സമയം കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും. ഇനിയും കാട്ടാന ആക്രമണമുണ്ടാകാതിരിക്കാന്‍ പ്രതിരോധ സംവിധാനമൊരുക്കുമെന്നും ഗൂഡല്ലൂര്‍ എം.എല്‍.എ. ദ്രാവിഡ മണി വയനാട് വിഷനോടു പറഞ്ഞു.