ഉപയോഗശൂന്യമായി കിടന്ന മുറികളില്‍ തീപിടിച്ചു

0

ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ റഹീം മെമ്മോറിയല്‍ വണ്‍വേ റോഡില്‍ പ്രവര്‍ത്തിക്കുന്ന മാംസ മാര്‍ക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ഉപയോഗശൂന്യമായ രണ്ട് മുറികളിലാണ് തീപിടുത്തമുണ്ടായത്. പച്ചക്കറി കൊണ്ടുവരുന്ന ട്രേകളും മറ്റ് ആക്രി സാധനങ്ങളുമാണ് റൂമിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 11.15 ടെയാണ് സംഭവം.ഉടന്‍ തന്നെ ബത്തേരി ഫയര്‍ഫോഴ്‌സെത്തി തീ അണച്ചത് വന്‍ അഗ്‌നിബാധ ഒഴിവാക്കി.ആളപായമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!