പ്രൊജക്ട് വിഷന്‍ : ജില്ലയിലെ ആദ്യ സ്ഥിരം വീട് കൈമാറി
പ്രൊജക്ട് വിഷന്‍
ജില്ലയിലെ ആദ്യ സ്ഥിരം വീട് കൈമാറി
പനമരം:- പ്രളയ ദുരിത ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍ എന്ന സന്നദ്ധ സംഘ ടനയുടെ സ്ഥിരം വീട് പദ്ധതിയിലെ ആദ്യ ഭവനം പനമരം പഞ്ചായത്തിലെ കൈതക്കലില്‍ താമസിക്കുന്ന സന്തോഷ്-സുമ ദമ്പതികള്‍ക്ക് കൈമാറി. അഞ്ഞൂറ് ച.അടി വിസ്തീര്‍ണ്ണമുള്ള ഈ വീടിന് അഞ്ച് ലക്ഷം രൂപയാണ് ചിലവ് ഷേണ്‍സ്റ്റാട്ട് സന്യാസസഭ ഇതിനാവശ്യമായ ധനസമാഹരണം നടത്തുകയും സഭയിലെ വൈദീക വിദ്യാര്‍ത്ഥികള്‍ വീട് നിര്‍മ്മാണത്തിനാവശ്യമായ കായികശേഷി സൗജന്യമായി നല്‍കുകയും ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ മാത്രം മൂന്നൂറോളം താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ പ്രൊജക്റ്റ്് വിഷന്റെ നേതൃത്വത്തില്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു കോടിയിലേറെ തുകയുടെ റിലീഫ് കിറ്റുകളും നല്‍കിയതായി നാഷണല്‍ കോ-ഓര്‍ ഡിനേറ്റര്‍ സൂചിപ്പിച്ചു. നേത്രദാന പ്രോല്‍സാഹനമാണ് പ്രൊജക്ട്‌വിഷന്റെ മുഖ്യ പ്രവര്‍ത്തന മേഖലയെങ്കിലും അടിയന്തിര സാഹചര്യത്തില്‍ ഇന്ത്യയിലും വിദേശ ത്തുമായി നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഘടന നേതൃത്വം നല്‍കിയിട്ടുണ്ട്.
പനമരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണന്‍, വൈസ് പ്രസിഡണ്ട്. ടി. മോഹനന്‍ വാര്‍ഡ് മെമ്പര്‍മാരായ കമല, എം.എ. ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ കണിയാമ്പറ്റ പഞ്ചായത്ത് മെമ്പര്‍ റഷീന സുബൈര്‍ പ്രൊജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ: ജോര്‍ജ്ജ് കണ്ണന്താനം, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിബു ജോര്‍ജ്ജ്, ഫാ: ജോയ് പുതുശ്ശേരി, ഫാ: തോമസ് ജോസഫ് തേരകം, വിനോദ് പാടിവയല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.