സഹായ കമ്മിറ്റി രൂപീകരിച്ചു

0

പുല്പള്ളി: ജോലിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ഹെഡ്ലോഡിങ് തൊഴിലാളി വെങ്കിടേഷിനെ സഹായിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ചു. 2015-ലാണ് സിമന്റ് ചാക്ക് ഇറക്കുന്നതിനിടെ തോളിലേക്ക് വീണ് വെങ്കിടേഷിന് പരിക്കേറ്റത്. വെങ്കിടേഷ് കിടപ്പിലായതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം വാടക വീട്ടില്‍ ദുരിതത്തിലാണ് . ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ചെയര്‍പേഴ്സണും അനില്‍ സി. കുമാര്‍ കണ്‍വീനറും പി.എന്‍. ശിവന്‍ ഖജാന്‍ജിയുമായാണ് സഹായ കമ്മിറ്റി രൂപവത്കരിച്ചത്. കാനറാ ബാങ്ക് പുല്പള്ളി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ നിര്‍ധന കുടുംബത്തിന് ഒരു കൈത്താങ്ങ് നല്‍കുവാന്‍ സുമനസ്സുകള്‍ സഹായിക്കണമെന്ന് സഹായ സമിതി യോഗം അഭ്യര്‍ഥിച്ചു. കെ.കെ. അബ്രഹാം, കെ.ജെ. പോള്‍, മണി പാമ്പനാല്‍, മത്തായി ആതിര, പി. ബേബി, ടി.വി. അനില്‍മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അക്കൗണ്ട് നമ്പര്‍: 0863101035936. ഐ.എഫ്.എസ്.സി. CNRB0000863.

Leave A Reply

Your email address will not be published.

error: Content is protected !!