മഞ്ഞാടിയില്‍ സംഘര്‍ഷം പോലീസ് ലാത്തിവീശി

0

ബത്തേരി മഞ്ഞാടി ബ്രഹ്മഗിരി മാംസ സംസ്‌കരണ ഫാക്ടറിയിലെ മാലിന്യപ്രശ്നത്തില്‍ സംഘര്‍ഷം. പ്രതിഷേധവുമായി ഫാക്ടറിക്കു മുന്നില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. സ്ത്രീകളും പോലീസുകാരനുമടക്കം 13 പേര്‍ക്ക് പരിക്ക്. 3 പേര്‍ അറസ്റ്റില്‍. പോലീസ് ലാത്തി ചാര്‍ജ് പ്രകോപനമില്ലാതെയെന്ന് നാട്ടുകാര്‍. ലാത്തിചാര്‍ജ്ജില്‍ ഗുരുതരമായ പരുക്കേറ്റ പ്രദേശവാസിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സതേടി.കഴിഞ്ഞരാത്രിയിലാണ് സംഭവം.മഞ്ഞാടിയിലെ ഫാക്ടറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ ഫാക്ടറിക്കുമുന്നില്‍ തടിച്ചുകൂടിയത്.തുടര്‍ന്ന് പ്രതിഷേധക്കാര്‍ പൊലീസിനെയും കലക്ടറെയും ബന്ധപെട്ടു.ഇതേ തുടര്‍ന്ന് ഇന്നുരാവിലെ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന് കലക്ടര്‍ പ്രതിഷേധക്കാരെ അറിയിച്ചിരുന്നു. കലക്ടറെത്തുന്നതുവരെ സ്ഥലത്തുതന്നെ നിലയുറപ്പിക്കാന്‍ പ്രതിഷേധക്കാര്‍ തീരുമാനിച്ചു.ഇതിനിടെ സ്ഥലത്തെത്തിയ അമ്പലവയല്‍ പൊലീസ് പ്രകോപനം കൂടാതെ പ്രായമായ സ്ത്രീകളേയും കുട്ടികളെയും മര്‍ദ്ധിക്കുകയായിരുന്നുവെന്നാണ് പരുക്കേറ്റവര്‍ പറയുന്നത്.
ലാത്തിചാര്‍ജ്ജില്‍ ഗുരുതരമായ പരുക്കേറ്റ പ്രദേശവാസിയായ അശ്വതി(24) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സതേടി. കൂടാതെ പ്രദേശവാസികളായ നീലി(85), സുശീല(45) സുരേഷ്(47), ബാപ്പൂട്ടി(59), രാജന്‍(42),ശാന്ത(45),മീനാക്ഷി(56),സന്ധ്യ(30),ഷിനോജ്(38),അഖിലേഷ്(24),സുലോചന(37),വാസു(70) എന്നിവര്‍ക്കും ലാത്തിചാര്‍ജ്ജില്‍ പരുക്കേല്‍ക്കുകയും ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൈജു(35)നും പരുക്കേറ്റു.സംഭവുമായി ബന്ധപ്പെട്ട് മലവയല്‍ മഞ്ഞാടി സ്വദേശികളായ ഫൈസല്‍(38),അനില്‍(28)അനീഷ്(32) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.അതേ സമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സമരക്കാരുമായി ചര്‍ച്ചനടത്തുന്നതിന്നിടെ പൊലീസിനുനേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ലാത്തിവീശിയതെന്നാണ് പൊലീസ് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!