കിണറില്‍ നായയുടെ ജഢം
കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറില്‍ നായയുടെ ജഢം.കാട്ടിക്കുളം മുള്ളന്‍കൊല്ലി തുണ്ട് വിളയല്‍ ജോണിന്റെ കിണറ്റിലാണ് നായയെ ചത്തനിലയില്‍ കണ്ടത്.ഒരാഴ്ച്ച മകന്റെ വീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു ജോണു കുടുംബവും.കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ ദുര്‍ഗന്ധം കാരണം നോക്കിയപ്പോഴാണ് കിണറ്റില്‍ നായയുടെ ജഢം കണ്ടത്. പ്രദേശത്തെ നിരവധി കുടുംബങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ കിണറിനേയാണ്. ജോണ്‍ തിരുനെല്ലി പോലീസില്‍ പരാതി നല്‍കി.