വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

0

കിടപ്പ് രോഗികളുടെ ആശ്രിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് മാതൃകയായി. പ്രസിഡണ്ട് ഷമീം പാറക്കണ്ടിക്ക് പഠനോപകരണങ്ങള്‍ കൈമാറി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ആന്റണി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.കുടുംബ നാഥനോ, നാഥയോ കിടപ്പിലായതോടെ പഠനത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ മുടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ഈ പദ്ധതിയിലൂടെ സഹായിക്കുന്നത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിലെ വിദഗ്ദ പരിചരണം ആവശ്യമായ രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരികയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്. പി കെ മുസ്തഫ, കെ ടി ഷിബു, അനില്‍കുമാര്‍, സലിം വാക്കട, ജൂലി ജോര്‍ജ്ജ്, സനല്‍രാജ്, സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!