രാഹുല്‍ ഗാന്ധി എം പി യുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ് ക്ലബ് രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കി. സുരക്ഷയുടെ പേരില്‍ എസ്.പി.ജി വിംഗ് മാധ്യമ പ്രവര്‍ത്തകരെ ഭീകരവാദികളോടെന്ന പോലെ പെരുമാറുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടിയും സെക്രട്ടറി പി.ഒ.ഷീജയും രാഹുലിനോട് പറഞ്ഞു. എം.പി യുടെ പരിപാടി ജനങ്ങളില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കമാണ്. പ്രസ് ക്ലബ് ഐ ഡി കാര്‍ഡ് പരിപാടി റിപോര്‍ട്ട് ചെയ്യാനുള്ള ആധികാരിക രേഖയായി പരിഗണിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇക്കര്യത്തില്‍ അടിയന്തര നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.