ബോധവല്‍ക്കരണ ക്ലാസും,വീഡിയോ പ്രദര്‍ശനവും
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയും ജനമൈത്രി എക്‌സൈസും ആയുഷ് ഗ്രാമം മാനന്തവാടിയും സംയുക്തമായി ലഹരി വിമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ ക്ലാസും,വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംസി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ കെ. ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിജോ കുര്യാക്കോസ്. മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥരായ. വി കെ സുരേഷ്, ശ്രീജേഷ് . എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ലൈബ്രറി സെക്രട്ടറി . എം ശശി, ഷബീറലി വെള്ളമുണ്ട ,അമ്പിളി മോഹനന്‍. തുടങ്ങിയവര്‍ സംസാരിച്ചു..