രാഹുല്‍ ഗാന്ധി നിവേദനങ്ങള്‍ സ്വീകരിച്ചു

0

രാഹുല്‍ ഗാന്ധി എം.പി സിവില്‍ സ്റ്റേഷനിലെ എംപിലാഡ്സ് ഫെസിലേറ്റഷന്‍ സെന്ററിലെത്തി വിവിധ സംഘങ്ങളില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിച്ചു. രാവിലെ 9.30 ഓടെ സിവില്‍ സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ എ.ഡി.എം കെ.അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.വിവിധ മേഖലകളില്‍ നിന്നുളള ഇരുപതോളം പ്രതിനിധി സംഘങ്ങളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംപിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു.

തുടര്‍ന്ന് ഫെസിലേറ്റഷന്‍ സെന്ററിലെ എം.പി ഓഫീസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ആസ്പിരേഷന്‍ ഡിസ്ട്രിക് പദ്ധതിയെ കുറിച്ചും ചോദിച്ചറിഞ്ഞു. ജില്ലയുടെ പൊതുവിഷയങ്ങളും ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും എ.ഡി.എം, സബ്കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ് എന്നിവര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും രാഹുല്‍ ഗാന്ധി എംപിയെ സന്ദര്‍ശിച്ച് ജില്ലയുടെ വികസനകാര്യങ്ങളും പൊതുപ്രശ്നങ്ങളും ചര്‍ച്ചചെയ്തു. വിവിധ മേഖലകളില്‍ നിന്നുളള ഇരുപതോളം പ്രതിനിധി സംഘങ്ങളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംപിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. റെയില്‍വെ സംരക്ഷണ സമിതി, ആദിവാസി കോണ്‍ഗ്രസ്,കര്‍ഷക പ്രതിനിധികള്‍,തൊഴിലാളി പ്രതിനിധികള്‍,പ്രവാസി കോണ്‍ഗ്രസ്, വിവിധ സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ നിവേദനങ്ങള്‍ നല്‍കിയവരില്‍ ഉള്‍പ്പെടും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, ഐ.സി ബാലകൃഷ്ണന്‍, സി.മമ്മൂട്ടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!