ലോക്സഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. കല്‍പ്പറ്റ കലക്ട്രേറ്റില്‍ എം പി ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിയ അദ്ദേഹം പ്രമുഖ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.വയനാടിന്റെ ജീവല്‍ പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച ചെയ്തു.കല്‍പ്പറ്റ നഗരത്തെ ഇളക്കി മറിച്ച് രാഹുലിന്റെ റോഡ് ഷോ ജില്ലയില്‍ ഇന്ന് ആറിടങ്ങളിലാണ് റോഡ് ഷോ.കമ്പളക്കാട്, പനമരം ,മാനന്തവാടി പുല്‍പ്പള്ളി, ബത്തേരി എന്നിവടങ്ങളിലാണ് രാഹുലിന്റെ റോഡ് ഷോ. കല്‍പ്പറ്റയിലെ റോഡ്ഷോയില്‍ രാഹുലിനൊപ്പം കെപി സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പിപി ആലി, കോണ്‍ഗ്രസ്സ് നേതാവ് എന്‍ഡി അപ്പച്ചന്‍ എന്നിവരും അണിനിരന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.