മഴക്കാലമാരംഭിക്കുന്നതിനു മുന്നോടിയായി പശ്ചിമഘട്ട വനമേഖലകളില്‍ വിരുന്നെത്തിയ പക്ഷികളും പ്രജനനത്തിന്നായി ദേശാടനം ആരംഭിച്ചു.വയനാടന്‍ കാടുകളില്‍ കാണപ്പെടുന്ന കരിങ്കിളി,മേനിപ്പാറക്കിളി,നീലചെമ്പന്‍ പാറ്റപിടിയന്‍ തുടങ്ങിയപക്ഷി വര്‍ഗ്ഗത്തില്‍പ്പെട്ട കിളികളാണ് ഇത്തരത്തില്‍ ദേശാടനം നടത്തുത്. ഈ പക്ഷികള്‍ പ്രജനത്തിന്നായി ഹിമാലയം,സൗത്ത് ചൈന,സൈബീരിയ തുടങ്ങിയ ദേശങ്ങളിലേക്ക് ദേശാടനം നടത്തുന്നു.മെയ് മധ്യത്തോടെ ദേശാടനം ആരംഭിച്ച ഈ കിളികള്‍ മഴക്കാലം മാറുന്ന ഓഗസറ്റ് മാസത്തോടെ തിരികെ വീണ്ടും പശ്ചിമഘട്ടകാടുകളിലേക്ക് എത്തിച്ചേരും.സാധാരണഗതിയില്‍ മണല്‍കോഴി,നീര്‍ക്കാട,പച്ചക്കാലി തുടങ്ങിയ വര്‍ഗ്ഗത്തില്‍പെടുന്ന നീര്‍പക്ഷികള്‍ മാത്രമാണ് ദേശാടനം നടത്തുന്നുള്ളുവെന്നാണ് കരുതിയിരുന്നത്.എന്നാല്‍ അടുത്തകാലത്തായി കേരളമുള്‍പ്പെടുന്ന പശ്ചിമഘട്ടവനമേഖലകളില്‍ നടത്തിയ പഠനത്തിലാണ് നീര്‍പക്ഷിക്കൊപ്പം മറ്റുപക്ഷികളും ദേശാടനം നടത്തുമെന്ന് കണ്ടെത്തിയത്. ഇത്തരത്തില്‍ വിരുന്നെത്തുന്ന പക്ഷിവര്‍ഗ്ഗങ്ങളധികവും കേരളമുള്‍പ്പെടുന്ന പശ്ചിമഘട്ട വനമേഖലകളിലണ് കാണപ്പെടുന്നതെന്നും കണ്ടെത്തിയിരുന്നു.88 -ാളം വര്‍ഗ്ഗത്തില്‍പെട്ട പക്ഷികളാണ് ദേശാടനം നടത്താറ്.ഇതില്‍ 40എണ്ണംമാത്രമേ നീര്‍പക്ഷിവീഭാഗത്തില്‍പെടുന്നവയുള്ളൂവെന്നും ബാക്കി 48 ഇനങ്ങളും മറ്റ് പക്ഷിവര്‍ഗ്ഗത്തില്‍പെട്ടവയാണന്നും പഠനത്തില്‍ കണ്ടെത്തി.പശ്ചിമഘട്ടമേഖലയില്‍പെടുന്ന വയനാട് വന്യജീവിസങ്കേതത്തില്‍ വേനലാരംഭത്തില്‍ തീറ്റയും വെള്ളവും തേടിയെത്തിയ ആന,കാട്ടുപോത്തുള്‍പ്പടെയുള്ള സസ്തനികള്‍ അവയുടെ ജന്മസ്ഥലങ്ങളിലേക്ക്്് തിരികെ പോകുന്നസമയമാണിത്.ഇതേ സമയത്താണ് വിരുന്നെത്തിയ പക്ഷികളും ദേശാടനം നടത്തുന്നത്.വയനാടന്‍ കാടുകളില്‍ വിരുന്നെത്തുന്ന പക്ഷികളുടെ ഭക്ഷണം ചെറുകീടങ്ങളാണ്.അതുകൊണ്ടുതന്നെ വനത്തിനകത്തെ കീടങ്ങളുടെ ശല്യം തുലനംചെയ്തുനിര്‍ത്തുന്നതിനും ഇവയുടെ സാനിധ്യം വളരെ വലുതാണ്.അതിനാല്‍തന്നെ വയനാടന്‍ കാടുകള്‍ക്കുണ്ടാകുന്ന ചെറിയശോഷണംപോലും ഇത്തരം പക്ഷികളുടെ ദേശാടനത്തെ സാരമായി ബാധിക്കുമെന്നആശങ്കയും നിലനില്‍ക്കുന്നു. എന്തായാലും വയനാടന്‍കാടുകളെ ശബ്ദമുഖരിതമാക്കിയിരുന്ന പക്ഷികളുടെ ദേശടനത്തോടെ മഴക്കാലത്ത് ഈ കാടുകള്‍ നിശബ്ദമാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.