പുകയില വിരുദ്ധ ബോധവത്ക്കരണം ചുമര്‍ ചിത്രരചനയുമായി എക്‌സൈസ് വകുപ്പ്
പുകയില ഉപയോഗത്തിന്റ ദുഷ്യവശങ്ങളെ കുറിച്ച് പൊതുജനങ്ങളെയും പ്രത്യേകിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ ചുമര്‍ ചിത്രങ്ങള്‍ രചിച്ചു.വിമുക്തി ലഹരി വര്‍ജ്ജന മിഷന്‍ 2019 പദ്ധതികളുടെ ഭാഗമായാണ് ജിവിതമാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി മാനന്തവാടി എല്‍.എഫ്.യു.പി സ്‌കൂള്‍ മതിലില്‍ ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരച്ചത്.വയനാട് ഗ്രീന്‍ ലവേര്‍സ് ഫോറത്തിന്റെ സഹകരണത്തോടെ ചിത്രകാരന്‍മാരായ റഷീദ് ഇമേജ്, പോള്‍ ബത്തേരി എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജി, ജനമൈത്രി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ രാജശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.