ഭക്ഷ്യ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സ്
ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി താലൂക്കിലെ തെരുവോര കച്ചവടക്കാര്‍, തട്ടുകച്ചവടക്കാര്‍, പഴം- പച്ചക്കറി- മത്സ്യ വ്യാപാരികള്‍ എന്നിവര്‍ക്കായി ഭക്ഷ്യ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച ക്ലാസ്സ് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.വി അഷ്‌റഫ് അധ്യക്ഷനായിരുന്നു.ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി മാത്യു ,സി പി മുഹമ്മദാലി, ഒ കെ രാജു, സാഫിര്‍, നവാസ്, ഷൈജു, ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.