കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികളെ ആറ് വര്‍ഷം കഠിനതടവിനും 25000 രൂപ വീതം പിഴയടക്കാനും വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചു. മലപ്പുറം തിരൂര്‍ തെക്കുംമുറി മേപ്പുറത്ത് ക്വാട്ടേഴ്‌സിലെ ഭോലാകുമാര്‍സിക്തര്‍, തിരൂര്‍ കൂട്ടായി ഈസ്റ്റ്പാടത്ത് അനസ്, തിരൂര്‍ പടിഞ്ഞാറെക്കര പള്ളിത്താഴത്ത് മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2015 മെയ് 28ന് വൈകിട്ട് ഏഴരയ്ക്ക് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. കാറിന്റെ ഡിക്കിയിലും സ്പീക്കറിലും വൂഫറിനുമുള്ളിലുമായി ഒളിപ്പിച്ചനിലയില്‍ കഞ്ചാവ് കണ്ടെടുത്തത്.വിജയവാഡയില്‍ നിന്നും തിരൂരിലേക്കാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.