പിങ്ക് പോലീസിന്റെ സേവനം വയനാട്ടിലും

0

വനിതകള്‍ക്ക് സുരക്ഷയുടെ കവചമൊരുക്കി പിങ്ക് പോലീസ് ജില്ലയിലും പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റയിലാണ് തുടക്കത്തില്‍ പിങ്ക് പോലീസിന്റെ സേവനം ലഭ്യമാക്കുക. ഇതിനായി പ്രത്യേക വനിതാ പോലീസിന്റെ സ്‌ക്വാര്‍ഡ് രൂപവല്‍കരിച്ചിട്ടുണ്ട്. ഒരു വനിതാ എസ് ഐ,ഒരു വനിതാ എസ്.സി.പി.ഒ രണ്ടു വനിതാ സി.പി.ഒമാര്‍ എന്നിവരാണ് പെട്രോളിംഗ് വാഹനത്തില്‍ ഉണ്ടാവുക. ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും വനിതകളായിരിക്കും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പിങ്ക് പോലിസിന്റെ സേവനം ലഭ്യമാവുക.ബസ് സ്റ്റാന്‍ഡുകള്‍,ആളുകള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങള്‍,സ്‌കൂള്‍ കേളേജ് പരിസരങ്ങള്‍,പാര്‍ക്കുകള്‍, വിനേദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പിങ്ക് പോലിസിന്റെ സാന്നിധ്യം ഉണ്ടാവും.

Leave A Reply

Your email address will not be published.

error: Content is protected !!