മേപ്പാടി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്

0

ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് എന്ന സന്ദേശമുയര്‍ത്തി മേപ്പാടിയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.പഞ്ചായത്തിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയുടെ തുടക്കം കൂടിയായിരുന്നു പരിപാടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ഉദ്ഘാടനം ചെയ്തു.ഹരിത കേരള മിഷന്‍, നിറവ് ഹരിത സഹായ സ്ഥാപനം എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ചടങ്ങില്‍ ചന്ദ്രശേഖരന്‍ തമ്പി, മിനി കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!