ബത്തേരി ടൗണില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വില്‍ക്കാന്‍ വച്ചിരുന്ന കടലയും വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന ഉന്തുവണ്ടികളും നഗരസഭ പിടിച്ചെടുത്തു.ഗാന്ധി ജംഗ്ഷനുസമീപം സ്വകാര്യ വ്യക്തിയുടെ ക്വാട്ടേഴ്സില്‍ നിന്നുമാണ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സാധനസാമഗ്രികള്‍ പിടികൂടിയത്.തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കടലകള്‍ ഉണക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചിരുന്നു.ഇതെ തുടര്‍ന്നാണ് നഗരസഭ നടപടിയെടുത്തത്.രാത്രികാലങ്ങളില്‍ ബത്തേരി ടൗണിലെ വിവിധ ഭാഗങ്ങളില്‍ കടല വില്‍പ്പന നടത്തുന്നവരുടെ സാധനസാമഗ്രികളാണ് പിടിച്ചെടുത്തത്.ഇവരില്‍ നിന്നും പിഴ ഈടാക്കുമെന്നും വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച ക്വാട്ടേഴ്സ് ഉടമയ്ക്ക് നോട്ടീസ് നല്‍കുമെന്നും നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു പറഞ്ഞു.