നന്ദി പറയാന്‍ രാഹുല്‍ ഉടന്‍ എത്തും

0

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതലക്കാരനുമായ എന്‍ സുബ്രഹ്മണ്യന്‍, സ്ഥാനാര്‍ത്ഥിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് പി.വി ബാലചന്ദ്രന്‍, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയ നേതാക്കള്‍ മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു.വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ ഉടന്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.നാളെ നടക്കുന്ന കെ.പി.സി.സി യോഗം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് അന്തിമ രൂപം നല്‍കും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രാഹുല്‍ ഗാന്ധി വരാതിരുന്ന സാഹചര്യത്തില്‍ എന്‍ സുബ്രഹ്മണ്യനാണ് വയനാട് ജില്ലാ കളക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!