നാട്ടുമ്പുറങ്ങളില്‍ വീണ്ടും വോളിബോള്‍ ആരവം
വയനാടന്‍ ഗ്രാമങ്ങളില്‍ വീണ്ടും വോളിബോള്‍ ആരവം. യവനാര്‍കുളത്ത് പ്രീമണ്‍സൂണ്‍ ത്രീബിള്‍സ് ടൂര്‍ണമെന്റില്‍ 20 ടീമുകള്‍ പങ്കെടുത്തു.യവനാര്‍കുളം ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രീ മണ്‍സൂണ്‍ ത്രിബിള്‍സ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി.ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ യവനാര്‍കുളം ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നവാഗതരായ താരങ്ങള്‍ക്ക് പരിശീലനം,വോളിബോള്‍ ക്യാമ്പ്,പുതിയ താരങ്ങളെ കണ്ടെത്തല്‍ എന്നിവ നടത്തും.ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ യുവശക്തി കോട്ടത്തറ ജേതാക്കളായി .സ്പാര്‍ട്ടണ്‍ വോളി ടീം വയനാട് റണ്ണര്‍ അപ്പ് ആയി.വിജയികള്‍ക്ക് തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ കെ.ജി. സുനില്‍ ട്രോഫി വിതരണം ചെയ്തു. ജോസ് നരിക്കുഴ അധ്യക്ഷനായിരുന്നു. എം.ജി. യൂണിവേഴ്‌സിറ്റി എം. എസ്. സി അനാട്ടമിയില്‍ ഒന്നാം റാങ്ക് നേടിയ മെജി ജോസഫിനും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ആര്‍. ഉണ്ണികൃഷ്ണന്‍ ആദരിച്ചു. വോളിബോള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ജോണി മറ്റത്തിലാനി, അരുണ്‍ വിന്‍സന്റ്, തുടങ്ങിയവര്‍ സംസാരിച്ചു