കൊട്ടിഘോഷിച്ച് ശേഖരിച്ച മാലിന്യം സംസ്‌കരിക്കാതെ ചാക്കുകെട്ടുകളില്‍

0

ശുചിത്വവാരാചരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ വെള്ളമുണ്ട പഞ്ചായത്തില്‍ ചാക്കില്‍ കെട്ടി പലസ്ഥലങ്ങളിലും കൂട്ടിയിട്ട നിലയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഫണ്ട് കൈപ്പറ്റിയ പഞ്ചായത്ത് മലിന്യം സംസ്‌കരിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണം വ്യാപകം.വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ശുചിത്വവാരത്തിന്റെ ഭാഗമായി 21 വാര്‍ഡുകളിലും രണ്ട് കമ്മിറ്റികള്‍ വീതം രൂപികരിക്കുകയും മാലിന്യം ശേഖരിച്ച് ചാക്കുകളിലാക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പ്, കുടുംബശ്രീ , സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് മാലിന്യങ്ങള്‍ ശേഖരിച്ച് ചാക്കുകളിലാക്കിയത്.എന്നാല്‍ 15 ദിവസം പിന്നിട്ടിട്ടും മാലിന്യ സംസ്‌കരണത്തിന് വെള്ളമുണ്ട പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം.മെയ് 11,12 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും, ശുചിത്വമിഷന്റെ കീഴില്‍ ശുചിത്വവാരമായി ആചരിച്ചിരുന്നു.ചില ടൗണുകളില്‍ വ്യാപാരികള്‍ തന്നെയാണ് ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ യു.ഡി.എഫ് ഭരിക്കുന്ന വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചാക്കില്‍കെട്ടിയ മാലിന്യങ്ങള്‍ നാട്ടുകാര്‍ക്ക് ദുരിതം ആകുമെന്നതില്‍ സംശയമില്ല. നിക്ഷേപിക്കാന്‍ അനുമതി രേഖകള്‍ വഭ്യമാക്കുന്നതില്‍ കാലതാമസം വന്നതാണ് ചില സ്ഥലങ്ങളില്‍ പ്വാസ്റ്റിക് മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി ഇടാന്‍ കാരണം.മാലിന്യങ്ങള്‍ നീക്കുന്നതിനായുള്ള രേഖകള്‍ ശരിയായാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു സംസ്‌കരിക്കുമെന്നാണ് പഞ്ചായത്തിന്റെ ഭാഷ്യം.

Leave A Reply

Your email address will not be published.

error: Content is protected !!