മരണക്കെണിയൊരുക്കി റോഡ് ടാറിംഗ്
മരണക്കെണി ഒരുക്കി വെള്ളമുണ്ടയില്‍ ടാറിംഗ് പ്രവര്‍ത്തി. വെള്ളമുണ്ട ടൗണില്‍ ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ ടാറിങ് പ്രവര്‍ത്തി നടത്തിയതില്‍ വ്യാപക പ്രതിഷേധം.പകല്‍ സമയത്ത് പോസ്റ്റിന് സമീപം ഓട്ടോ സ്റ്റാന്‍ഡ് ഉള്ളതിനാല്‍ അപകടം ഒരുപരിധിവരെ കുറയും.എന്നാല്‍ രാത്രികാലങ്ങളില്‍ അപകടം സംഭവിക്കുമെന്ന് വ്യക്തമായിട്ടും പിഡബ്ല്യുഡി അധികൃതര്‍ പോസ്റ്റ് മാറ്റാതെ ടാറിങ് പ്രവര്‍ത്തി നടത്തുന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.